ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം - Ithratholam jayam thanna daivathinu sthothram

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം

ഇനിയും കൃപതോന്നി കരുതിടണേ

ഇനിയും നടത്തണേ തിരുഹിതംപോൽ

നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാം

നേടിയതല്ല ദൈവം എല്ലാം തന്നതല്ലേ

നടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ

നന്ദിയോടെ നാഥനു സ്തുതി പാടിടാം

സാദ്ധ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍

സോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ

സ്നേഹത്താല്‍ വീണ്ടെടുക്കും യേശുനാഥന്‍

സകലത്തിലും ജയം നല്‍കുമല്ലോ

ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾ

തകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ

പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻ

ക്യപ നൽകും ജയഘോഷമുയർത്തീടുവാൻ

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം - Ithratholam jayam thanna daivathinu sthothram

Ithratholam jayam thanna daivathinu sthothram

Ithuvarre karuthiya rakshakanu sthothram

Iniyum krupathonni karuthitane

Iniyum nadathane thiruhitampol

Ninnathalla naam daivam nammeneerthiyatham

Neṭiyathalla daivam ellam thannathalle

Nadathiyavidhangal orthitumpol

Nandiyode nathanu sthuthi paṭitaam

Saadhyathakalo astamicchu pooyappol

Sodarangalo akannangu maariyappol

Sneham thannu veendethutha yesunathan

Sakalathilum jayam thannuvallo

Uyarthillenna shathruganam vaadikkumpol

Thakkarumenna bheethiyum muzhakkitudumpol

Pravṛtti yil valiyavan yesunathan

Kyapa nalkum jayaghoshamuyartheetuvan